കാബൂള്‍: പുതുവര്‍ഷത്തില്‍ കാബൂളിലെ സൈനിക വിമാനത്താവളത്തിന് സമീപം ഉഗ്ര സ്‌ഫോടനം. സംഭവത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ എട്ട് മണിയോടെ വിമാനത്താവളത്തിന്റെ ഗേറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, അന്വേഷണം ആരംഭിച്ചതായി താലിബാന്‍ അറിയിച്ചു.