സ്വന്തം ആസ്തിയിൽ നിന്നും 200 ബില്യൺ ഡോളർ നഷ്ടപ്പെട്ട ചരിത്രത്തിലെ ഏക വ്യക്തിയായി ഇലോൺ മസ്ക്. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ടെസ്ല ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് മസ്കിന്റെ സമ്പത്ത് 137 ബില്യൺ ഡോളറായിട്ടാണ് കുറഞ്ഞത്.
ടെസ്ലയുടെ മേലുള്ള സമ്മർദ്ദം രൂക്ഷമായതോടെ, ടെസ്ല ഓഹരികള്‍ ഇടിഞ്ഞു തുടങ്ങി. കൂടാതെ മസ്ക് ഈ വർഷം 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനായി , ടെസ്ലയുടെ ഓഹരികൾ വിറ്റിരുന്നു. ട്വിറ്റർ ഏറ്റെടുക്കലിനുശേഷം, മസ്ക് കൂടുതലും ട്വിറ്ററിൽ വ്യാപൃതനായിരുന്നു, ഇത് ടെസ്ലയുടെ ഓഹരികൾ നഷ്ടപ്പെടാൻ കാരണമായി.
വർഷം മുഴുവനും ടെസ്ലയുടെ നിരവധി ഓഹരികൾ മസ്ക് വിറ്റു. ഒരു എപി റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ മുതൽ അദ്ദേഹം കുറഞ്ഞത് 23 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ടെസ്ല സ്റ്റോക്ക് വിറ്റഴിച്ചു, നിലവിൽ, ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, മസ്കിന്റെ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷനിലെ ഓഹരി, 44.8 ബില്യൺ ഡോളറാണ്,