ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ(95) അന്തരിച്ചു.വത്തിക്കാനിലെ മേറ്റർ എക്ലീസിയ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. സഭയുടെ 600 വർഷത്തെ ചരിത്രത്തിൽ സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപാപ്പയായിരുന്നു അദ്ദേഹം.
LGBTQ+ കമ്മ്യൂണിറ്റിയിലെ അംഗങ്ങളോടും, വിവാഹമോചനം നേടി സഭയ്ക്ക് പുറത്തുള്ളവരെ പുനർവിവാഹം കഴിക്കുകയും ചെയ്‌ത കത്തോലിക്കരോടുള്ള സമീപനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട വ്യക്തി കൂടിയായിരുന്നു ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ.
നേരത്തെ ഈ ആഴ്‌ച ആദ്യം ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിവാര പൊതു പരിപാടിക്കിടെ തന്റെ മുൻഗാമിയായ ബെനഡിക്‌ട് പതിനാറാമ രോഗാവസ്ഥയിൽ ആണെന്ന് വെളിപ്പെടുത്തിയിരുന്നു.