തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍. ചിത്രം ബോക്‌സ് ഓഫീസിലും മിന്നും വിജയം സ്വന്തമാക്കിയിരുന്നു. വന്‍താരനിര അണിനിരന്ന സിനിമയുടെ ആദ്യ ഭാഗം സെപ്തംബറിലാണ് റിലീസിനെത്തിയത്. ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ആദ്യഭാഗം പുറത്തിറങ്ങി മൂന്ന് മാസം പിന്നിടുമ്പോള്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രം 2023 ഏപ്രില്‍ 28ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം, ജയംരവി, കാര്‍ത്തി, ഐശ്വര്യ റായ് എന്നിവര്‍ ഉള്‍പ്പെടുന്ന ചെറുവീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
https://www.facebook.com/plugins/video.php?height=295&href=https%3A%2F%2Fwww.facebook.com%2FLycaProductions%2Fvideos%2F514324297432267%2F&show_text=false&width=560&t=0
ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.