കൊച്ചി: ഐഎസ്എലില്‍ ഒഡീഷ എഫ്സിയെ ഒരു ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. ഒഡിഷയെ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തകര്‍ത്തത്. തോൽവി അറിയാതെയുള്ള ബ്ലാസ്റ്റേഴ്സിൻറെ തുടർച്ചയായ ഏഴാം മത്സരമാണിത്. ജയത്തോടെ 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്കു കുതിച്ചു.
11 മത്സരങ്ങളില്‍ നിന്ന് 22 പോയന്റാണ് ടീമിനുള്ളത്. എവേ മത്സരത്തില്‍ ഒഡിഷ 2-1 ന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള തകര്‍പ്പന്‍ തിരിച്ചടിയായി ഈ മത്സരം.
രണ്ടാം പകുതിയിൽ, പ്രതിരോധ താരം സന്ദീപ് സിങ്ങാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കിയത്. ആദ്യ പകുതിയിൽ ആക്രമിച്ചു കളിച്ച ഒഡീഷയെ ഗോൾ വഴങ്ങാതെ സമനിലയിൽ പിടിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ജനുവരി 3ന് ജംഷഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.