കാസര്‍കോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കാസര്‍കോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന് മുഹമ്മദ് റിസയാണ് മരിച്ചത്. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ പോയ സമയത്താണ് അപകടം നടന്നത്.