ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പര്യടനം തുടങ്ങി. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്ന് രാവിലെ 6ന് യാത്ര ആരംഭിച്ചു. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. ഉച്ചയ്ക്ക് നടന് കമല്‍ ഹാസനടക്കമുള്ളവര്‍ യാത്രയില്‍ അണിനിരക്കും.
അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മാസ്ക് ധരിക്കാതെയാണ് രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ യാത്ര. ജോഡോ യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും പൊതുവായ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. യാത്രക്ക് മാത്രമായി മാനദണ്ഡങ്ങള്‍ കടുപ്പിച്ചാല്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.