ന്യൂഡൽഹി: വിമുക്ത ഭടന്മാരുടെ വണ്‍ റാങ്ക് വണ്‍ പെൻഷൻ പ്രകാരമുള്ള പെൻഷൻ പുതുക്കി കേന്ദ്ര മന്ത്രിസഭ. കുടുംബ പെൻഷനും പുതുക്കി.
2019 ജൂണ്‍ 30 വരെയുള്ള കാലയലളവിൽ വിരമിച്ച 25.13 ലക്ഷം വിമുക്ത ഭടന്മാർ ഗുണഭോക്താക്കളാകും. 2019 ജൂലൈ മുതൽ 2022 ജൂണ്‍ വരെയുള്ള കുടിശികയായി 23,638 കോടി രൂപ അനുവദിക്കും. പുതുക്കിയ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിന് 8,450 കോടി രൂപയാണ് വാർഷിക ചിലവ്.
ഒരേ റാങ്കിൽ ഒരേ സേവന ദൈർഘ്യത്തിൽ വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് ഏകീകൃത പെൻഷൻ നൽകുന്നതാണ് പദ്ധതി. 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പിലാക്കുക. 2019 ജൂൺ 30 മുതൽ വിരമിച്ച സായുധ സേനാംഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
2019 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള 23,600 കോടിയിലധികം രൂപ കുടിശ്ശികയായി നൽകും. കുടിശ്ശിക 4 ഗഡുക്കളായാണു നൽകുക. 31 ശതമാനം ക്ഷാമബത്ത ഉൾപ്പെടെ, പുതുക്കിയ വൺ റാങ്ക്, വൺ പെൻഷൻ പ്രകാരം കേന്ദ്രസർക്കാരിന് പ്രതിവർഷം 8450 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.