കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂജാരി മരിച്ചു. കാസര്‍കോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണന് (25) ആണ് മരിച്ചത്. കുശവന്കുന്നിനു സമീപം ഇന്നു പുലര്‍ച്ചെയാണ് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഹരിനാരായണന് പരിക്കേറ്റത്. പുതിയകോട്ട മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഇന്ന് രാവിലെ പ്രഭാത പൂജക്കായി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.