അമൃത്സർ: അതിർത്തിയിൽ പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ പാക് അതിർത്തിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് കനത്ത മൂടൽമഞ്ഞിനിടെ ഡ്രോൺ ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചത്.
ഇതിനിടെ അതിർത്തി വഴി ലഹരിക്കടത്താനുള്ള ശ്രമവും ബിഎസ്എഫ് പരാജയപ്പെടുത്തി. 30 കിലോ ലഹരിവസ്തുക്കളുമായി ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെ ബിഎസ്എഫ് വെടിയുതിർത്തു. ഇതോടെ ഇവർ ലഹരിവസ്തുക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.