കണ്ണൂര്‍: പോക്സോ പീഡന കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കണ്ണൂര്‍ ജില്ലാ പോക്സോ കോടതിയാണ് ആലക്കോട് ഉദയഗിരി സ്വദേശിയായ മുഹമ്മദ് റാഫിയെ ശിക്ഷിച്ചത്. പ്രതി അധ്യാപകനായിരുന്ന മദ്രസയിലെ വിദ്യാര്‍ത്ഥിനിയെ 2017 ഒക്ടോബര്‍ മാസം മുതല്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞിട്ടും പുറത്ത് പറയാതിരുന്നതിന് മദ്രസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.