ന്യൂ ഡല്‍ഹി: കിംഗ് ഖാനും ദീപികാ പദുകോണും പ്രധാന വേഷത്തില്‍ എത്തുന്ന പഠാന് സിനിമയിലെ ഗാനത്തെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നതിനിടെ ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് അയോധ്യയിലെ പരമഹംസ് ആചാര്യ. ഇയാള്‍ ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
This is disgusting !!! He is the same ‘Guru’ Paramhans Acharya who threatened to take ‘Jal Samadhi’ if the country was not declared a Hind00 Rashttra by 2nd Oct 2021
Now he’s threatening #SRK
Boycott the Party which supports such ‘Gurus’
. pic.twitter.com/DnnrOezbXY— Katyusha (@Indian10000000) December 20, 2022
‘ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പഠാന് എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു. ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടാല്‍ ഞാന്‍ അവനെ ജീവനോടെ ചുട്ടെരിക്കും.’ എന്ന് വീഡിയോയില്‍ പറയുന്നു.
അതേസമയം, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധിവരെ നിരാഹാരമെന്ന പ്രഖ്യാപനത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്റെ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു.
നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും രംഗത്തുവന്നിരുന്നു. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.
അതേസമയം, സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജനുവരി 25ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.