കാബൂള്‍: പെണ്‍കുട്ടികള്‍ സര്‍വകലാശാലകളില്‍ പ്രവേശിക്കരുതെന്ന് താലിബാന്. അഫ്ഗാനിസ്ഥാനിലെ താലിബാന് നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. അതേസമയം, താലിബാന്റെ തീരുമാനത്തില്‍ ഐക്യരാഷ്ട്രസഭ അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യുഎന്‍ കുറ്റപ്പെടുത്തി.
നേരത്തെ, പാര്‍ക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും താലിബാന് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കൂടാതെ, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു.