ന്യൂ ഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് അജയ് റായിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് കേസെടുത്തു. അജയ് റായിയെ ചോദ്യം ചെയ്യുമെന്ന് യുപി പൊലീസ് അറിയിച്ചു.
അമേഠിയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാത്ത കേന്ദ്രമന്ത്രി ചില നാട്യങ്ങള്‍ കാണിക്കാനാണ് അമേഠിയില്‍ എത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. അതേസമയം, പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ അജയ് റായ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറഞ്ഞ വാക്ക് അസഭ്യമല്ലെന്നും ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അജയ് റായിയുടെ പ്രതികരണം.