ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം. ഷോപിയാനിലെ മുഞ്ജ് മാര്‍ഗ് ഏരിയയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്നതിനാല്‍ തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് കാശ്മീര്‍ പൊലീസ് നല്‍കുന്ന വിവരം.
അതേസമയം, കൊല്ലപ്പെട്ട ഭീകരരില്‍ രണ്ട് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരി പണ്ഡിറ്റ് പുരാണ കൃഷ്ണ ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ലത്തീഫ് ലോണാണ് ഒരു ഭീകരന്‍. മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയായ ബഹദൂര്‍ ഥാപ്പയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അനന്ത്നാഗിലെ ഉമര്‍ നസീറുമാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു