പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടിൽ മനോജ് കുമാർ, പുത്തൻ വീട്ടിൽ ശ്രീനാഥ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം. ചെറുപ്പുളശ്ശേരി ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന ബസും ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്നു കാറുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ചെർപ്പുളശ്ശേരി സി ഐ ടി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.