തായ്ലാന്‍ഡ് നാവികസേനയുടെ സുഖോ തായിയെന്ന യുദ്ധക്കപ്പല്‍ ഉള്‍ക്കടലില്‍ മുങ്ങി. 106 പേര്‍ ഉണ്ടായിരുന്ന കപ്പലില്‍ നിന്ന് 73 പേരെയും രക്ഷിച്ചു. കപ്പലില്‍ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. അതേസമയം, കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായി തായ്ലന്‍ഡ് നാവികസേനാ വക്താവ് പറഞ്ഞു.