ന്യൂഡൽഹി: വ്യാജമദ്യ ദുരന്തത്തിൽ അന്വേഷണ സംഘത്തെ ബീഹാറിലേക്ക് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ബീഹാർ മദ്യ ദുരന്തത്തിൽ ഇതുവരെ 82 പേരാണ് മരിച്ചത്. മരിച്ചവർക്ക് പുറമേ 25 പേർക്ക് കാഴ്ച നഷ്ടപെട്ടു. ബീഹാറിലെ സരണ്‍ ജില്ലയിൽ മാത്രം 74 മരണം റിപ്പോർട്ട് ചെയ്തു.
30 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ വിവിധ ജില്ലകളിൽ ഉയർന്നതോടെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അനധികൃത മദ്യവിൽപന സംബന്ധിച്ച് അന്വേഷണം കർശനമാക്കാൻ സർക്കാർ നിർദേശിച്ചു.
ബിഹാറിലെ സരന്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് മദ്യദുരന്തമുണ്ടായത്. അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിനുള്ള സാധ്യത തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. മദ്യം കുടിക്കുന്നവര്‍ മരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
2014ല്‍ മദ്യനിരോധനം നിലവില്‍വന്ന സംസ്ഥാനമാണ് ബിഹാര്‍. ഈ വര്‍ഷം ഇതുവരെ ഒമ്പത് വ്യാജമദ്യ ദുരന്തങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സരനില്‍ മാത്രം 50ല്‍ അധികം പേര് മരിച്ചു.
















