കട്ടപ്പന: വാഴവാരയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നിർമലാസിറ്റിക്ക് സമീപം ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇടയത്തുംപാറയിൽ ഷിബുവിന്റെ ഏലത്തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടത്. ഏറെ ദിവസമായി വാഴവരയിലെ ജനങ്ങൾ കടുവ ഭീതിയിലായിരുന്നു.
രണ്ട് ദിവസം മുമ്പ് കണ്ടത്തിൽ ജോൺ ദേവസ്യ എന്നയാളുടെ പശുവിനെ കടിച്ച് അവശനിലയിലാക്കിയിരുന്നു. ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ കാൽപ്പാടുകൾ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു.
അതിനിടയിലാണ് ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയുടെ ജഡം കണ്ടെത്തിയത്.