ന്യൂ ഡല്‍ഹി: ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇരട്ടി വില കൊടുത്തും ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങരുതെന്ന് കെജ്രിവാള് പറഞ്ഞു. ആംആദ്മി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, 90 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ആണ് രണ്ടു വര്‍ഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്തതെന്നും ഇത് കുറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ തയാറാകണം എന്നും കെജ്രിവാള് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ആണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.