ടെഹ്‌റാന്‍: പ്രമുഖ ഇറാനിയന്‍ നടി തരാനെ അലിദുസ്തി അറസ്റ്റില്‍. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരിലാണ് നടപടി. ഇറാനില്‍ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയ യുവാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അതേസമയം, ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ദ സെയില്‍സ്മാന്‍’ എന്ന ചിത്രത്തിലെ നായികയാണ് ഇവര്‍. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.