അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍ സാന്നിധ്യം. ഗുരുദാസ്പൂര്‍ ജില്ലയില്‍ ദേരാ ബാബ നാനാക്ക് അതിര്‍ത്തിയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. 40 തവണ സുരക്ഷാ സേന വെടിയുതിര്‍ത്തതിനുശേഷമാണ് ഡ്രോണ്‍ പാക് അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങിയത്. ഇതേ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. അടുത്തിടെ ഗുരുദാസ്പൂരിലെ കസോവാള്‍ മേഖലയിലും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതുവരെ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ 268-ഓളം പാക് ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ചിട്ടത്.