തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതല്‍ മദ്യവില കൂടും. മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഇതേ തുടര്‍ന്ന് മദ്യത്തിന്റെ വില്‍പന നികുതി 4 ശതമാനം വര്‍ദ്ധിക്കും. ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കിയപ്പോള്‍ ഉണ്ടാകുന്ന നഷ്ട്ടം മറികടക്കാനാണ് വില്‍പന നികുതി കൂട്ടുന്നത്. 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്.