ന്യൂഡല്‍ഹി: പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഡല്‍ഹി ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ മേഖലയില്‍ നിന്നുള്ള തീവ്രവാദം എന്ന് അവസാനിക്കും എന്ന പാക് മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് എത്രകാലം ഭീകരവാദം തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് പാക് മന്ത്രിയോട് ചോദിക്കണം എന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ മറുപടി. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Pakistan reporter: How long South Asia will see terrorism from New Delhi, Kabul, Pakistan, how long they will be at war
India’s EAM Jaishankar: You are asking the wrong minister..It is the minister of Pakistan who will tell you how long Pak intends to practice terrorism
Watch: pic.twitter.com/yrwyd3nS1P
— Sidhant Sibal (@sidhant) December 15, 2022
തന്റെ ഉപദേശം സ്വീകരിക്കുന്നത് പാകിസ്താന് നല്ലതായിരിക്കുമെന്നും, ഭീകരതയുടെ പ്രഭവകേന്ദ്രമായാണ് ലോകം പാകിസ്താനെ കാണുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ലോകം വിഡ്ഢികളല്ല, തീവ്രവാദത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെയും സംഘടനകളെയും ലോകം ഇന്ന് തിരിച്ചറിയുന്നു. നിങ്ങളുടെ പ്രവൃത്തി നന്നാക്കി നല്ല അയല്‍ക്കാരനാകാന്‍ ശ്രമിക്കുക എന്നതാണ് എന്റെ ഉപദേശം. സ്വീകരിക്കുന്നതാവും നിങ്ങള്‍ക്ക് നല്ലത് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
വീട്ടുമുറ്റത്ത് പാമ്പുകളെ വളര്‍ത്തിയാല്‍, അത് നിങ്ങളുടെ അയല്‍ക്കാരനെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്‍ പാകിസ്ഥാനെകുറിച്ചു പറഞ്ഞ വാചകം ജയശങ്കര്‍ ആവര്‍ത്തിച്ചു.
മുംബൈ ഭീകാരക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ലഹോറിലെ വീടിനു മുന്‍പില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് നടന്ന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉള്‍പ്പെടുന്ന ഫയല്‍ പാക്കിസ്ഥാന്‍ ഈയാഴ്ച പങ്കുവച്ചിരുന്നു.