കൊച്ചി: എറണാകുളത്ത് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസികള്‍ അടിച്ച് കൊലപ്പെടുത്തി. എടവനക്കാട് സ്വദേശി സനല്‍(34) ആണ് മരിച്ചത്. അയല്‍വാസികളായ വേണുവിനെയും മകന് ജയരാജിനെയും ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് ഇരുവരും ചേര്‍ന്ന് ഇരുമ്പ് വടി ഉപയോഗിച്ച് സനലിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സനല്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.