ഷില്ലോങ്: മേഘാലയയില്‍ ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. സാമുവല്‍ സാംഗ്മ, അടുത്തിടെ എംഎല്‍എ സ്ഥാനം രാജി വെച്ച എച്ച്.എം. ഷാംഗ്പ്ലിയാങ്, ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് എച്ച്.എം. ഷാംഗ്പ്ലിയാങ് ബി.ജെ.പിയിലെത്തിയത്. ഫെര്‍ലിങ് സി.എ. സാംഗ്മ, ബെനഡിക് മാറക് എന്നിവര്‍ എന്‍.പി.പി. വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് മൂവരും എം.എല്‍.എ. സ്ഥാനം രാജിവെച്ചത്.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍ഇഡിഎ കണ്‍വീനറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ പങ്കെടുത്തു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി മേഘലയയില്‍ പര്യടനം നടത്തുന്നതിനിടെയാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
മോദിയുടെ വികസന അജൻഡയിൽ ചേരാൻ മേഘാലയ തയ്യാറായെന്ന് ബിജെപി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ അറിയിച്ചു. സംസ്ഥാനത്തിന് ഒരു മാറ്റം ആവശ്യമാണെന്നും അത് ബിജെപിയിലൂടെ നടക്കുമെന്നും ബിജെപിയിൽ ചേർന്ന ഷാങ്പ്ലിയാങ് പറഞ്ഞു. ബിജെപി മഹത്തായ പാർട്ടിയാണെന്നും വികസനപ്രവർത്തനങ്ങളിലൂടെ ജനങ്ങളിൽ മതിപ്പുളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.