തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. രാവിലെ 141 അടിയായിരുന്ന ഡാമിന്റെ ജലനിരപ്പ് വെകിട്ടോടെ 141.30 അടിയായി ഉയര്‍ന്നു. രാവിലെ തന്നെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മഴയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. എന്നാല്‍ വൃഷ്ടി പ്രദേശത്തുനിന്നും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. 2746 ഖന അടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ്. രാവിലെ ഇത് 4261 ഖന അടി ആയിരുന്നു.
















