മലപ്പുറം : മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. ഇന്ന് 12മണിയോടെയാണ് അപകടമുണ്ടായത്.
പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിനി തന്റെ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















