തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയിലെത്തി. ഇതോടെ കേരളത്തിന് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്കി തമിഴ്നാട്. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്.
കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശത്ത് കനത്തമഴയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഉണ്ടായ നീരൊഴുക്കാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണം. റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടതായി വരും.