തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ല് നിയമസഭയില്‍. ബില്ല് പരിഗണനയ്‌ക്കെടുക്കാനുള്ള പ്രമേയം നിയമമന്ത്രി പി രാജീവ് അവതരിപ്പിച്ചു. അതേസമയം, 14 സര്‍വകലാശാലയ്ക്കും 14 ചാന്‍സലര്‍മാര്‍ വേണ്ടെന്നും ഒറ്റയാള്‍ മതിയെന്നും അത് സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജികളാകട്ടേയെന്നും പ്രതിപക്ഷം നിലപാടെടുത്തു.
നിയമനത്തിന് സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയാകാമെന്നും പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചു. നിലവിലെ ബില്ലിലെ നിയമ പ്രശ്‌നം ഇതുവഴി മറികടക്കാനാവും. പ്രൊ വൈസ് ചാന്‍സിലര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആയ സ്ഥിതിക്ക് പ്രോട്ടോകോള്‍ പ്രശ്‌നം പരിഹരിക്കപ്പടും. ബില്ലിലെ വ്യവസ്ഥയില്‍ ചാന്‍സലര്‍ക്ക് കീഴില്‍ ആണ് വകുപ്പ് മന്ത്രിമാരെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
















