ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആകാശ മാര്‍ഗവും പ്രകോപനം നടത്തി ചൈന. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് ചൈനയുടെ ഡ്രോണുകള്‍ കടന്നുകയറാന്‍ ശ്രമിച്ചു. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ ചൈനീസ് ഡ്രോണുകളെ തകര്‍ക്കുകയായിരുന്നു. രണ്ടിലധികം തവണ ഡ്രോണുകള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തേക്ക് എത്താന്‍ ശ്രമിച്ചുവെന്നും തവാങിലെ യാങ്‌സി മേഖലയിലായിരുന്നു ഇതെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സൈനിക വിമാനങ്ങളുടെ സഹായത്തോടെയാണ് ഇവയെ തുരത്തിയത്. സുഖോയ് സു-30 എംകെഐ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഡ്രോണുകളെ പ്രതിരോധിച്ചത്. അതേസമയം, അരുണാചല്‍ പ്രദേശിലെ തവാംഗ് അതിര്‍ത്തിയിലാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.