പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ യുവതിയെ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തെതന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു.