തിരുവനന്തപുരം : ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസ്സാക്കുക. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം. വിസി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വിസിമാര്‍ക്കോ നല്‍കും എന്നായിരുന്നു ബില്ലിലെ വ്യവസ്ഥ.
അതേസമയം, ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പാണെങ്കിലും ബദല്‍ സംവിധാനത്തോട് എതിര്‍പ്പുള്ളതിനാല്‍ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും. ബില്‍ നിയമസഭ പാസ്സാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല