ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം പ്രവർത്തനം ആരംഭിച്ചു. ഇതോടെ സ്വർണവും എടിഎം വഴി വാങ്ങാം. ഹൈദരാബാദിലാണ് എടിഎം സ്ഥിതി ചെയ്യുന്നത്.
ഗോൽഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ബെഗുംപെറ്റിലെ അവരുടെ ഓഫിസിന് മുന്നിലാണ് ഗോൾഡ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ആദ്യമായി എടിഎമ്മിലൂടെ സ്വർണം വാങ്ങുന്ന യുവതിയുടെ വിഡിയോ ട്വിറ്ററിലൂടെ ഗോൾഡ്‌സിക്ക പങ്കുവച്ചിട്ടുണ്ട്. സ്വർണം വാങ്ങുന്നതിനൊപ്പം പ്യൂരിറ്റി സർട്ടിഫിക്കറ്റും മെഷീനിൽ നിന്ന് തന്നെ ലഭിക്കും.
ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡ് എടിഎമ്മിൽ നിന്ന് സ്വർണനാണയം വാങ്ങിയ സന്തോഷവതിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. താൻ ആദ്യമായി സ്വർണം വാങ്ങിയെന്നും എടിഎം ഉപയോഗിച്ചത് അതിമനോഹരമായ അനുഭവമാണെന്നും യുവതി പറയുന്നത് വീഡിയോയിൽ കാണാം.
I bought a gold coin from Goldsikkas Gold ATM with the gold coin I got a purity certificate.https://t.co/a2Q25copfW#goldatm #bharat #sonekichidiya #buildingindia #goldatmindia #goldatmhyderabad #Hyderabad #goldsikkagoldatm #goldsikka pic.twitter.com/dOTLSzSNvI
— Goldsikka Limited (@goldsikkaltd) December 12, 2022
സ്വർണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും കൂടുതൽ അറിവില്ലാത്ത തന്നെപ്പോലുള്ളവരുടെ ജീവിതം സുഗമമാക്കിയിരിക്കുകയാണ് സ്വർണം വിതരണം ചെയ്യുന്ന മെഷീൻ എന്നും യുവതി പറഞ്ഞു.
സ്വർണം വാങ്ങുന്നതിനുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാണെന്നും കൂടുതൽ സ്വർണ്ണ എടിഎമ്മുകൾ കൊണ്ടുവരാൻ ഗോൾഡ്‌സിക്ക പ്രൈവറ്റ് ലിമിറ്റഡിനോട് അഭ്യർത്ഥിച്ചതായും അവർ പറഞ്ഞു. വാങ്ങിയതിന് പ്യൂരിറ്റി സർട്ടിഫിക്കറ്റും യുവതിക്ക് ലഭിച്ചു.