ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ തവാങ് സെക്റിലെ യഥാർത്ഥ നിയന്ത്രണ രേഖയിലാണ് സംഘർഷമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരു ഭാഗത്തെയും സൈനികർക്ക് പരിക്കേറ്റുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
സംഘർഷത്തിന് പിന്നാലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ-ചൈന കമാൻഡരുടെ തല ചർച്ച നടന്നു. എന്നാല്‍, എത്ര സൈനികര്‍ക്ക് പരിക്കേറ്റു എന്നതില്‍ വ്യക്തത വന്നിട്ടില്ല.
ഈ മേഖലയില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിട്ടുണ്ട്. 2021ല്‍ തവാങ് മേഖലയിലെ യാങ്‌സേയില്‍ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമത്തെ ഇന്ത്യ ചെറുത്തിരുന്നു.
2020ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. നിയന്ത്രണ രേഖ ലംഘിച്ചു കടന്നു കയറാനുള്ള പിഎല്‍എയുടെ ശ്രമത്തെ ഇന്ത്യന്‍ സൈനികര്‍ ചെറുക്കുകയായിരുന്നു.
അതിർത്തിയിലെ സംഘർഷം ദൗർഭാഗ്യകരമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. സർക്കാർ എന്തുകൊണ്ട് ഇക്കാര്യം ഔദ്യോഗികമായി പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക ചതുർവേദി ചോദിച്ചു.