പാലക്കാട്: ചിറ്റൂരില്‍ വീട്ടുടമസ്ഥനും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. ഇന്നു പുലര്‍ച്ചെയാണ് മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. 31.5 പവന് സ്വര്‍ണ്ണം നഷ്ടമായി. ചിറ്റൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രാര്‍ത്ഥന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 31.5 പവന് സ്വര്‍ണമാണ് മോഷണം പോയത്. അലമാരിക്ക് പുറത്തുവച്ച താക്കോല്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായി. പ്രഭാത സവാരി കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഗൃഹനാഥന് അറിയുന്നത്.