അഹമ്മദാബാദ്: ഗുജറാത്തിലെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആചാര്യ ദേവവ്രതാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയോടൊപ്പം 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുത്തു. ഇവര്‍ക്കൊപ്പം ബിജെപി നേതാക്കളും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം സന്ന്യാസികളും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നത്.
അതേസമയം, തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്.അഹമ്മദാബാദിലെ ഗട്ടോല്‍ദിയ നിയോജക മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടുകള്‍ക്കാണ് ഭൂപേന്ദ്ര പട്ടേല്‍ വിജയിച്ചത്.