ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ എകെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും ബിഎസ്എഫ് കണ്ടെടുത്തു. ഫിറോസ്പൂർ ജില്ലയിലെ ചണ്ഡി വാല ഗ്രാമത്തിൽനിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.
രണ്ട് എകെ 47 റൈഫിൾ, രണ്ട് പിസ്റ്റൾ, 40 ബുള്ളറ്റുകൾ എന്നിവ പാക്കറ്റിലാക്കി മണ്ണിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ സൈന്യം നടത്തിയ പതിവ് പട്രോളിംഗിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.