ചെന്നൈ: നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ത്യത്തെ തുടർന്ന് നടനെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ ഉണ്ട്.
അപ്പോളോ അധികൃതര്‍ രോഗ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. വൈകാതെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്നാണ് കരുതുന്നത്.
അതേസമയം, സാധാരണ ചെക്കപ്പിനായി ചെന്നൈയിലെ ആശുപത്രിയിലാണ് നടനെന്നും അദ്ദേഹം ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും നടന്റെ വക്താവ് വ്യക്തമാക്കി. ശരത്കുമാറിന്റെ പെട്ടെന്നുള്ള ആശുപത്രിവാസത്തിൽ ആരാധകർ അസ്വസ്ഥരാകുകയും നടൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് സോഷ്യൽ മീഡിയയിൽ ആശംസിക്കുകയും ചെയ്യുന്നു.
നടന്‍ ആശുപത്രിയിലാണ് എന്ന വിവരം അറിഞ്ഞതോടെ നിരവധി സിനിമാ താരങ്ങളാണ് അപ്പോളോയില്‍ അദ്ദേഹത്തെ കാണാന്‍ വരുന്നത്. രാഷ്ട്രീയ നേതാക്കളും എത്തുന്നുണ്ട്.