ന്യൂഡല്‍ഹി: ബിജെപിയുടെ ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവെച്ചു. 15 വര്‍ഷം നീണ്ടുനിന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ രാജി. ആദേശ് ഗുപ്തയുടെ രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചു. 2020 ലാണ് ആദേശ് ഗുപ്ത ബിജെപി അധ്യക്ഷ സ്ഥാനത്തെത്തുന്നത്. അടുത്ത അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുവരെ വീരേന്ദ്ര സച്ച്‌ദേവയ്ക്കായിരിക്കും ഡല്‍ഹിയുടെ ചുമതല.
അതേസമയം, ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയിരുന്നു. രണ്ട് സീറ്റില്‍ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വര്‍ഷം ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ച ബിജെപിയെ തകര്‍ത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം.