പുനെ: മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിന്റെ മുഖത്ത് കരിമഷിയൊഴിച്ച് പ്രതിഷേധം. കഴിഞ്ഞ ദിവസം ചിഞ്ച്വാഡിലാണ് സംഭവം. സ്‌കൂളുകള്‍ ആരംഭിക്കാന്‍ കര്‍മ്മവീര്‍ ഭൗറാവു പാട്ടീല്‍, ജ്യോതിബ ഫൂലെ, ഡോ. ബാബാസാഹേബ് അംബേദ്കര്‍ എന്നിവര്‍ ഭിക്ഷ യാചിച്ചെന്ന മന്ത്രിയുടെ
പരാമര്‍ശമാണ് മഷി പ്രയോഗത്തിന് കാരണമായത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Maharashtra cabinet minister &fr state BJP president Chandrakant Patil face blackened in Pune suburb by throwing ink in protest against his controversial remarks against Mahatma Phule, Dr Ambedkar, Karmavir Bhaurao. @NewIndianXpress @TheMornStandard pic.twitter.com/atcSe1dZ8F
— Sudhir Suryawanshi (@ss_suryawanshi) December 10, 2022
അതേസമയം, തനിക്കെതിരെ നടന്നത് രാഷ്ട്രീയ പ്രേരിത ആക്രമണമാണെന്നും എന്‍സിപിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തെ അപലപിക്കുമോ എന്നും മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ചോദിച്ചു. നാഗ്പൂരില്‍ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.