തിരുവനന്തപുരം: മുസ്‌ലിംലീഗ് തികഞ്ഞ ഒരു വർഗീയ പാർട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഭാഗീയമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടത് മുന്നണിക്ക് നേരത്തെ ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാടായിരുന്നു. ലീഗ് ഇല്ലാത്ത ഭരണം കൊണ്ട് വരുകയാണ് ലക്ഷ്യമെന്ന് ഇഎംഎസും നായനാരും വിഎസും പറഞ്ഞതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇപ്പോൾ സിപിഎം നടത്തുന്നതു വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്. യുഡിഎഫിൽനിന്നു ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് ശ്രമം.
സിപിഎമ്മിനു വോട്ട് ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിന് ഇത് അംഗീകരിക്കാനാവില്ല. വൈകാതെ സിപിഐയും ലീഗിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുമെന്നു വ്യക്തമാണ്. നാലുവോട്ടിനു വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കുന്ന നീക്കമാണിത്. ലീഗ് പല ദേശീയ പ്രശ്നങ്ങളിലും രാജ്യത്തിന്റെ പൊതുനിലപാടിനെതിരെ പ്രവർത്തിച്ചവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.
















