അമൃത്സര്‍: പഞ്ചാബില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. തരന്‍ തരന്‍ ജില്ലയിലെ പൊലീസ് സ്റ്റേഷന് നേരെയാണ് വെള്ളിയാഴ്ച രാത്രി ഭീകരാക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ സഹായത്തോടെ ഖാലിസ്ഥാന്‍ ഭീകരരാണ് റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ യുഎപിഎ ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
എന്നാല്‍ ആക്രമണത്തില്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ഫോറന്‍സിക് സംഘം പോലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. അതേസമയം, ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.