ഗാന്ധിനഗര്‍: ഗുജറാത്തില്‍ മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ബിജെപി നിയമസഭാ കക്ഷിയോഗം നാളെ നടക്കും. ഗാന്ധി നഗറിലെ പാര്‍ട്ടി ആസ്ഥാനത്താണ് നിയമസഭാ കക്ഷി യോഗം.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് കേന്ദ്രനേതൃത്വം മൂന്ന് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ രാജി സമര്‍പ്പിച്ചതായി ബിജെപി ചീഫ് വിപ്പ് പങ്കജ് ദേശായി അറിയിച്ചു.
രാവിലെ 10 മണിക്കായിരിക്കും യോഗം. യോഗത്തില്‍ പുതിയ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പങ്കജ് ദേശായി പറഞ്ഞു.
ഡിസംബര്‍ 12ന് ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പറഞ്ഞു. ഗാന്ധി നഗറില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആകെയുള്ള 182 സീറ്റില്‍ 156 സീറ്റും നേടി ഏഴാം വട്ടമാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്.