ഷിംല: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഹിമാചൽ പ്രദേശ് കോൺഗ്രസ് ചോപ്പാൽ ബ്ലോക്ക് കമ്മിറ്റിയിലെ 30 ഭാരവാഹികളെ ബുധനാഴ്ച പുറത്താക്കി. ആറു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. വൈസ് പ്രസിഡന്റ് ധീരൻ സിങ് ചൗഹാൻ, സന്തോഷ് ദോഗ്ര എന്നിവരും പുറത്താക്കപ്പെട്ട അംഗങ്ങളിൽ ഉൾപ്പെടുന്നു
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍നിന്ന് സ്വീകരിച്ച ഒരു പ്രമേയത്തെച്ചൊല്ലിയാണ് പാര്‍ട്ടി നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിഭാ സിങ് അറിയിച്ചു.
നാളെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഹിമാചൽപ്രദേശ് കോൺഗ്രസിൽ കൂട്ട നടപടി. ഹിമാചൽ പ്രദേശിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്ത് വലിയ തോതിൽ അടിയൊഴുക്കുണ്ടായതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.