ന്യൂ ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എഎപി 135 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 103 സീറ്റുകളില്‍ ബിജെപിയും 09 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. അതേസമയം, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലങ്ങള്‍. 250 വാര്‍ഡുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
126 വാര്‍ഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ത്ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും 250 സ്ഥാനാര്‍ഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളുന്ന ബി.ജെ.പി 15 വര്‍ഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ്.