ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷൻ വോട്ടെടുപ്പിൽ നിലവിൽ 123 ഇടത്ത് ലീഡ് നിലനിർത്തി ബിജെപി. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിലും ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ബിജെപി മുന്നിലെത്തി.നിലവിൽ 123 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 119 സീറ്റുകളിലാണ് ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. നാലിടത്ത് കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനും ആണ് മുന്നേറുന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ ആംആദ്മിക്ക് അനുകൂലമായിരുന്നു. മൂന്ന് കോർപ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. പതിനഞ്ച് വർഷമായി ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളുടെയും ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് മൂന്ന് കോർപ്പറേഷനുകളും കേന്ദ്ര സർക്കാർ ഒറ്റ മുൻസിപ്പൽ കോർപ്പറേഷനാക്കി മാറ്റിയത്.