കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികന് 40 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. കണ്ണൂര്‍ സ്വദേശിയായ പി മുഹമ്മദിനെയാണ് 40 വര്‍ഷം തടവിന് വിധിച്ചത്. 2014 ലാണ് കേസിനാസ്പദമായ സംഭവം.