വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും താമസവും നിയമവിരുദ്ധമാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പുതിയ ക്രിമിനല്‍ കോഡാണ് ഇന്തോനേഷ്യ പാസാക്കിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. പാര്‍ലമെന്റ് ഏകകണ്ഠമായാണ് പുതിയ ക്രിമിനല്‍ കോഡ് അംഗീകരിച്ചത്.
കൂടാതെ പ്രസിഡന്റിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ പാന്‍കാസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യയുടെ ദേശീയ പ്രത്യയശാസ്ത്രത്തെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിന്റെ ഒരു പൂര്‍ണ്ണ കരട് 2019 സെപ്റ്റംബറില്‍ പുറത്തിറക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു.