ഹൈദരാബാദ്: തേങ്ങാ കഷ്ണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. തെലങ്കാനയില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ദാരുണമായ സംഭവം നടന്നത്.
കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് കളിക്കാനായി മാതാപിതാക്കള്‍ ഒരു കഷ്ണം തേങ്ങ നല്‍കിയത്. ഇത് കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, പൂജയ്ക്ക് ഉപയോഗിച്ച തേങ്ങയുടെ കഷ്ണമാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.